മാള: എൻ.കെ. വാസു വായനശാലയുടെ ആഭിമുഖ്യത്തിൽ എൻ.കെ.വാസു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺ ഉദ്ഘാടനം ചെയ്തു. വായനശാല രക്ഷാധികാരിയും സി.പി.എം ഏരിയ സെക്രട്ടറിയുമായ ടി.കെ.സന്തോഷ് അദ്ധ്യക്ഷനായി. പി.കെ. ഡേവിസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. തിരക്കഥാകൃത്തും സംവിധായകനുമായ ഫറുക്ക് അബ്ദുൾ റഹ്മാൻ മുഖ്യാതിഥിയായി. ചടങ്ങിൽ ഇന്നസെന്റ് രചിച്ച പുസ്തകങ്ങൾ ജോസ് പോൾ വായനശാലയ്ക്ക് കൈമാറി. വായനശാല സെക്രട്ടറി ബഷീർ തെക്കത്ത് പ്രസിഡന്റ് ഷീബ ഗിരീശൻ,സി.ആർ. പുരുഷോത്തമൻ,എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |