തൃശൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശനത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ പവലിയനിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പവലിയനിൽ എത്തിച്ചിട്ടുള്ള മർമോസെറ്റ് കുഞ്ഞു കുരങ്ങൻമാർ, ഓന്ത് വർഗ്ഗത്തിലെ മനോഹരമായ ഇഗ്വാനകൾ, ടെഗുസ്, മെക്കാവു, കൊക്കറ്റു , ആഫ്രിക്കൻ പാരറ്റ് തുടങ്ങിയ വർണ്ണ തത്തകൾ, അഴകേറിയ സൺ കോനൂറുകൾ, ലോറി കീറ്റുകൾ, സ്വർണ നിറമുള്ള ബോൾ പൈത്തൺ തുടങ്ങിയ വിദേശ അരുമകളുടെ പ്രദർശനവും എല്ലാം കാണികളെ ആകർഷിക്കുന്നവയാണ്.
പ്രദർശനത്തിനെത്തുന്ന കാണികൾക്ക് പക്ഷിമൃഗാദികളെ അടുത്തറിയാനും ഫോട്ടോ എടുക്കാനും എല്ലാം അവസരമൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |