തിരുവനന്തപുരം: ഉത്തർപ്രദേശ് ആസ്ഥാനമാക്കിയുള്ള സ്ഥാപനം പരീക്ഷാബോർഡിന്റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇവർ നൽകിയ 2008, 2015, 2017, 2019, 2020 വർഷങ്ങളിലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ പല സ്ഥാപനങ്ങളിൽ നിന്നായി ആധികാരികത പരിശോധിക്കുന്നതിന് പരീക്ഷാഭവന് ലഭിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ് ആൻഡ് ടെക്‌നോളജി, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നീ ആറ് വിഷയങ്ങളിൽ അറുനൂറ് മാർക്കിന് പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്നതായും കണ്ടെത്തി.
കെ.ബി.പി.ഇയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ kbpe.kerala.gov.in എന്ന ഡൊമൈൻ നെയിം സംസ്ഥാനത്തെ പരീക്ഷാഭവന്റേതാക്കി മാറ്റിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് അറിയിച്ചു. നിലവിലെ പരിശോധനയിൽ www.kbpe.org എന്ന വ്യാജ വെബ്‌സൈറ്റിന്റെ പേര് www.keralaboard.org എന്ന് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |