കാക്കനാട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെയും സൈലം ലേണിംഗിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2024 - 2025 അദ്ധ്യയനവർഷത്തിൽ എസ്. എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം 26 മുതൽ 29 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കും.
നാല് കേന്ദ്രങ്ങളിലായാണ് അവാർഡ് വിതരണം. രണ്ടാം ഘട്ടമായി സി.ബി.എസ്.ഇ, ഐ.സി.എസ്.സി, പ്ലടു പരീക്ഷകളിൽ വിജയം നേടിയവർക്ക് അവാർഡ് നൽകും. വിവരങ്ങൾക്ക്: 96050 64131
അവാർഡ് വിതരണം
26 ന് രാവിലെ 9.30 പെരുമ്പാവൂർ നഗരസഭാ ടൗൺഹാൾ
27 ന് രാവിലെ 9.30 മൂവാറ്റുപുഴ നിർമ്മല സ്കൂൾ ഓഡിറ്റോറിയം
28 ഉച്ചയ്ക്ക് 2 ന് കലൂർ സെന്റ് അഗസ്റ്റ്യൻ ഹൈസ്കൂൾ ഓഡിറ്റോറിയം
29 ഉച്ചയ്ക്ക് 2 ന് ആലുവ മഹാത്മാഗാന്ധി ടൗൺഹാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |