അങ്കമാലി: ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയിട്ട് കാലമേറെയായിട്ടും പുന:സ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. മഴയത്തും ചൂടിലും വഴിയരികിൽ കാത്തുനിന്ന ബസ് യാത്രക്കാരോട് കരുണ കാട്ടാൻ നഗരസഭാ അധികൃതരൊ ജനപ്രതിനിധികളൊ ഇതുവരെ തയാറായിട്ടില്ല. മഴ കനത്തുതുടങ്ങുന്ന അവസ്ഥയിലും റോഡരികിൽ തന്നെ ബസ് കാത്തു നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ടൗണിൽ ഏറ്റവും തിരക്കുള്ള ഹൈവേ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം കേന്ദ്രം പൊളിച്ചുമാറ്റിയത് ദേശീയ പാത വീതി കൂട്ടിയപ്പോഴായിരുന്നു. ഇപ്പോൾ ബസ് വേയോട് ചേർന്ന് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ തടസങ്ങളില്ല, ആകെ വേണ്ടത് നടപ്പിലാക്കാനുള്ള. ഈച്ഛാശക്തി മാത്രം,
തിരക്കേറിയ മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രം എസ്.ബി.ഐയുടെ മുന്നിലാണ് ഉണ്ടായിരുന്നത്. റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുടെ പരാതിയിലാണ് പൊളിച്ചുനീക്കിയത്. പിന്നീട് ഇവിടെ കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കുന്നത് കച്ചവടക്കാർ എതിർത്തതോടെ നഗരസഭ കണ്ണടച്ചു. കെ.എസ്.ആർ.ടി.സി കോപ്ലക്സിന് മുന്നിലേക്ക് ഇത് മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടന്നില്ല. ഇവിടെയും യാത്രക്കാർ പെരുവഴിയിൽ തന്നെ.
എം.സി റോഡിന്റെ കവാടത്തിൽ കാലങ്ങളായി കാത്തു നിൽപ്പ് കേന്ദ്രമില്ല ഇവിടെ ലിറ്റിൽ ഫ്ലവർ ആശുപത്രി അധികൃതരുമായി സഹകരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ കഴിഞ്ഞാൽ എം.സി.റോഡിന്റെ കവാടത്തിലെ ട്രാഫിക് കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാനാകും സാധാരണ ജനങ്ങളുടെ യാത്രക്ക് സൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് ബസ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ബസ് യാത്രയെ ചെയ്യുന്നവർ ടൗണിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാതെ കഷ്ടപ്പെടുകയാണ്. ജംഗ്ഷനിൽ എൻ.എച്ച് അധികൃതരുടെ അനുവാദം അടിയന്തരമായി വാങ്ങി കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം. ഏറ്റവും തിരക്കുള്ള എസ്.ബി.ഐയുടെ മുൻവശത്തുണ്ടായിരുന്നതിന് പകരമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം.
പി.എൻ.ജോഷി
എൽ.ഡി.എഫ് പാർലമെന്ററി
പാർട്ടി ലീഡർ
അങ്കമാലി നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |