ദീപിക പദുകോൺ പിൻമാറിയത് അല്ലു അർജുൻ- അറ്റ്ലി ചിത്രത്തിൽ അഭിനയിക്കാൻ
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന സിനിമയിൽ നിന്ന് നടി ദീപിക പദുകോൺ പിൻമാറിയതിന് കാരണം അല്ലു അർജുൻ - അറ്റ്ലി ചിത്രം. AA22 X A 6 എന്ന് താത്കാലിമായി പേരിട്ട ചിത്രത്തിൽ അഭിനയിക്കുന്നത്തിനുവേണ്ടി ദീപിക പിൻമാറുകയായിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ഇവന്റ് സിനിമയുടെ ഭാഗമാകാൻ ദീപിക സന്തോഷപൂർവം പിൻമാറി എന്നാണ് വിവരം, അതേസമയംസ്പിരിറ്റിൽ രുക്മിണി വസന്ത് നായികയായി എത്തിയേക്കും.
ദീപിക മുൻപോട്ടുവച്ച ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സന്ദീപ് റെഡ്ഡിവാംഗെ അറിയിച്ചതിനെതുടർന്ന് ദീപികയുടെ പിൻമാറുകയായിരുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു . കുഞ്ഞിന് ജന്മം നൽകിയശേഷം കുറച്ചുകാലമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന ദീപിക തിരിച്ചുവരവ് പ്രതീക്ഷിച്ച ചിത്രമാണ് സ്പിരിറ്റ്. എന്നാൽ ആസമയത്ത് അറ്റ്ലി ചിത്രം എത്തിയിരുന്നില്ല. സ്പിരിറ്റിൽ 20 കോടിയാണ് ദീപികയ്ക്ക് പ്രതിഫലം എന്നായിരുന്നു സൂചന. എട്ടുമണിക്കൂർ ജോലി ചെയ്യുമെന്നും ലാഭവിഹിതത്തിൽനിന്ന് ഒരു തുക നൽകണമെന്ന ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ സന്ദീപ് റെഡ്ഡി വാംഗെ തയ്യാറായില്ലെന്നും വാർത്തകൾ പ്രചരിച്ചു.അതേസമയംദീപികയുടെ ഗർഭകാലം കണക്കിലെടുത്തായിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീണ്ടുപോയത്. ഡേറ്റ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദീപിക ഡേറ്റ് നിരാകരിച്ചു. പിന്നീട് ദീപികയ്ക്കുകൂടി സൗകര്യപ്രദമാകുംവിധം ചിത്രീകരണം നീട്ടിവച്ചു. തുടർന്നാണ് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്. അതേസമയം അറ്റ്ലി ചിത്രത്തിൽ അഞ്ചു നായികമാരിൽ ഒരാൾ ദീപികയാണ്. ഒക്ടോബറിൽ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |