കൊച്ചി: ഗുജറാത്ത് ആസ്ഥാനമായുള്ള എച്ച്. ആൻഡ് എച്ച് അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് രാജ്‌കോട്ടിൽ ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം സോളാർ ഫ്രെയിം നിർമ്മാണ പ്ലാന്റ് ആരംഭിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി. ആർ. പാട്ടീൽ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 24,000 മെട്രിക് ടൺ ശേഷിയുള്ള ഈ പ്ലാന്റിന് ഇന്ത്യയിൽ ആറ് ജിഗാവാട്ട് വരെ സോളാർ ഇൻസ്റ്റളേഷൻ വൈദ്യുതി നൽകാൻ കഴിയും. 28,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അത്യാധുനിക സോളാർ പാനൽ അലൂമിനിയം ഫ്രെയിമുകൾക്കായുള്ള പ്ലാന്റിൽ 150 കോടി രൂപയാണ് നിക്ഷേപം. പ്ലാന്റ് 300ലധികം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത ഒരു മാസത്തിനുള്ളിൽ വാണിജ്യ ഉത്പാദനം ആരംഭിക്കാനാകുമെന്ന് എച്ച്. ആൻഡ് എച്ച് അലുമിനിയം ഡയറക്ടർമാരായ ഉത്തം പട്ടേലും വിജയ് കനേരിയായും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |