കൊച്ചി: 9.5 മീറ്റർ നീളവും 1.4 മീറ്റർ വണ്ണമുള്ള മരക്കഷ്ണം കണ്ണിൽ തുളച്ചു കയറിയ വിദ്യാർത്ഥിക്ക് കൊച്ചി അമൃതാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ ജീവിതത്തിന് പുതുവെളിച്ചം പകർന്നു. കഴിഞ്ഞ 20ന് സുഹൃത്തിനൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്ലസ് ടു വിദ്യാർത്ഥിയുടെ ഇടത് കണ്ണിൽ മരക്കഷ്ണം അബദ്ധത്തിൽ തുളച്ചത്. സുഹൃത്തെറിഞ്ഞ കമ്പ് ഇടതുകണ്ണിന്റെ അറ്റവും മൂക്കിന്റെ പാലവും തുളച്ച് വലത് കണ്ണിന്റെ ഇടത്തേയറ്റം വരെയെത്തി.
പാലക്കാട്ടെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും നീക്കാനായില്ല. തുടർന്നാണ് ബന്ധുക്കൾ കൊച്ചി അമൃത ആശുപത്രിയിൽ കൊണ്ടുവരുന്നത്.
അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് പുറത്തെടുത്തത്. കൃഷ്ണമണിക്ക് തൊട്ടു താഴെ കൂടി തുളച്ചുകയറിയതിനാൽ അതീവ സൂക്ഷ്മമായിട്ടായിരുന്നു രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ.
ആശുപത്രിയിലെ ഓഫ്ത്താൽമോളജി വിഭാഗം പ്രൊഫസറും ഒക്യുലോപ്ലാസ്റ്റി സർജനുമായ ഡോ. സുചിത്ര ഹരിദാസ് , ഇ.എൻ.ടി. വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രേണുകാബാലു, പീഡിയാട്രിക് ഓഫ്ത്താൽമോളജി വിഭാഗത്തിലെ ഡോ. പ്രവീണ ശ്യാം, ഇ.എൻ.ടി വിഭാഗം സീനിയർ റെസിഡന്റ് ഡോ. അരുൺ ബാലാജി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. രമ്യ, ഓഫ്ത്താൽമോളജി വിഭാഗത്തിലെ ഡോ. എസ്. ഡയാന എന്നിവരുടെ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |