കാഞ്ഞങ്ങാട്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി പി. ദേവികയെ സ്‌കൂൾ പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. പ്രിൻസിപ്പൽ കെ. മധുസൂദനൻ, പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ദേവികയ്ക്ക് പൂച്ചെണ്ട് നൽകി. ആഹ്ലാദ സൂചകമായി കേക്കും മുറിച്ചു. എസ്.എം.സി ചെയർമാൻ എ.വി. പവിത്രൻ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ അരവിന്ദ്, പി.ടി.എ ഭാരവാഹികളായ എം.കെ രവീന്ദ്രൻ മാസ്റ്റർ, പി. പ്രകാശൻ, വിജയൻ അരീക്കര, രോഹിണി വിജയൻ, ദിവ്യ നാരായണൻ, അദ്ധ്യാപകരായ അനീഷ്, രചന, ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. നോർത്ത് കോട്ടച്ചേരി പടിഞ്ഞാറേക്കരയിലെ ടി.വി. കുഞ്ഞികൃഷ്ണൻ - കെ.വി. സുജാത ദമ്പതികളുടെ മകളാണ് പി. ദേവിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |