മാഹി: എം. മുകുന്ദന്റെ ആത്മകഥാംശമുള്ള 'എന്റെ എംബസിക്കാലത്തിന് ' വേണ്ടി പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദർശനം മാഹിമലയാള കലാഗ്രാമത്തിലെ എം.വി ദേവൻ ആർട്ട് ഗാലറിയിൽ നാളെ രാവിലെ പത്തിന് ആരംഭിക്കും. ചിത്രപ്രദർശനം പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ. എ.പി ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. കെ.കെ മാരാർ ചിത്രപരിചയം നടത്തും. അസീസ് മാഹി, പി.കെ സത്യാനന്ദൻ, ഡോ. വത്സലൻ, സുരേഷ് കൂത്തുപറമ്പ്, ചാലക്കര പുരുഷു സംസാരിക്കും. എം. മുകുന്ദനും, പ്രശാന്ത് ഒളവിലവും ഒത്തുചേരുന്ന 64 ചിത്രങ്ങളുടെ സർഗ്ഗ ബാന്ധവത്തിന്റെ നേർസാക്ഷ്യം 31 വരെ തുടരും. മാഹി പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അസീസ് മാഹി, ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം, അഫ്രൂസ് ഷഹാന, ആര്യ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |