തൃക്കരിപ്പൂർ: ഒളവറ സങ്കേത ഗവ. യു.പി സ്കൂളിൽ നിന്നും ഈ വർഷം എൽ.എസ്.എസ്- യു.എസ്.എസ് കരസ്ഥമാക്കിയ പ്രതിഭകളെ ഒളവറ ഗ്രന്ഥാലയം ഹാളിൽ നടന്ന വായനാ വെളിച്ചം എട്ടാം വട്ട സംഗമത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. സംഗമത്തിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കാസർകോട് ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി. തമ്പാൻ നിർവഹിച്ചു. തുടർന്ന് പ്രൊഫ. എസ്. ശിവദാസ് രചിച്ച 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' പരിചയപ്പെടുത്തി. വായന കളരിയിലെ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് വായന, ചർച്ച എന്നിവ അരങ്ങേറി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി. ദാമോദരൻ, വായനാ വെളിച്ചം കൺവീനർ ആശാ പവിത്രൻ, ലൈബ്രേറിയൻ കെ. സജിന, ബാലവേദി പ്രസിഡന്റ് ദർശന എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പ് ജേതാക്കൾ അനുമോദനത്തിന് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |