കോഴിക്കോട്: പേരാമ്പ്ര - പെരുവണ്ണാമൂഴി വനം റേഞ്ചിലെ മുതുകാട് ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവൃത്തികൾ രണ്ട് ഘട്ടങ്ങളിലായി നടത്താനും ആദ്യഘട്ട പ്രവൃത്തികൾ ഉടൻ ആരംഭിക്കാനും വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.
ഇൻഫർമേഷൻ സെന്റർ, ഇന്റർപ്രറ്റേഷൻ സെന്റർ, ബയോ റിസോഴ്സ് പാർക്ക്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിങ് സൗകര്യം, ലഘു ഭക്ഷണശാല, ടോയ്ലറ്റ് ബ്ലോക്ക്, ഓഫീസ്, താമസ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തിൽ വന്യമൃഗ സംരക്ഷണ കേന്ദ്രം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങൾ, ഇന്റർപ്രറ്റേഷൻ സെന്റർ എന്നിവ ഉൾപ്പെടും. അന്തിമഘട്ടത്തിലുള്ള കരട് പദ്ധതി റിപ്പോർട്ട് ഹൈപവർ കമ്മിറ്റിക്ക് സമർപ്പിക്കുകയും സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ചേരുകയും ചെയ്യും. ജൂൺ അഞ്ചിന് മുമ്പ് അനുമതികൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. 15.5 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.
പരിക്കേറ്റ നിലയിലും മറ്റു രീതിയിലും പിടികൂടുന്ന മൃഗങ്ങളെ പാർപ്പിക്കുന്നതിനും ചികിത്സിക്കാനുമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആനിമൽ ഹോസ്പൈസ് സെന്റർ ബയോളജിക്കൽ പാർക്കിന് അനുബന്ധമായി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |