തൃശൂർ: മരണാനന്തരം അവയവം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെസോട്ടോ) സ്റ്റാൾ. സ്റ്റാളിൽ ഒരുക്കിയ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് എളുപ്പം അവയവ ദാനത്തിന് അവസരം ഒരുക്കുകയാണ് കെ സോട്ടോയുടെ സ്റ്റാൾ. നേരിട്ടെത്താൻ പ്രയാസമുള്ളവർക്ക് ആധാർ നമ്പർ ഉപയോഗിച്ച് tthps://nttoo.abdm.gov.in/regtsier എന്ന ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാനാകും. മസ്തിഷ്‌ക്കമരണം, മരണാനന്തര അവയവദാനം, ബന്ധുക്കളിൽ നിന്നുള്ള അവയവദാനം, ബന്ധുവേതര അവയവദാനം, ബന്ധുവേതരവും സ്വീകർത്താവിനെ മുൻകൂട്ടി നിശ്ചയിക്കാത്തതുമായ അവയവദാനം, അവയവദാനത്തെ കുറിച്ചുള്ള നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും സ്റ്റാളിന്റെ ഭാഗമായി നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |