തൃശൂർ: എസ്.എസ്.എൽ.സി, സിബി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സൈലം എക്‌സലൻസ് അവാർഡ് 26ന് സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഒന്ന് വരെ സംഘടിപ്പിക്കും. എക്‌സലൻസ് അവാർഡിന്റെ ഭാഗമായി സൈലം ശ്രീകുമാർ പള്ളിയത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ ഉണ്ടാകും. കേരള സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ 4, 5, 6 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സിബി.എസ്.ഇ, ഐ.എസ്.സി, പ്ലസ് ടു പരീക്ഷകളിൽ 80 ശതമാനം നേടിയ വിദ്യാർത്ഥികളെയുമാണ് അനുമോദിക്കുന്നത്. സൈലം തൃശൂർ സെന്റർ അഡ്മിനിസ്‌ട്രേറ്റർ കാർത്തികേയൻ, വി.ദിനേശ്, ടി.ശ്രീധരൻ, ഇ.ആർ.ശിവരാമകൃഷ്ണൻ, സുരോബ് ശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 7736399930,7736488894.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |