കൊല്ലം: അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് നാവികസേനയുടെ പ്രവർത്തി പൂർത്തിയാക്കി ആന്ധ്രയിൽ നിന്ന് മുംബയിലേക്ക് പോവുകയായിരുന്ന ടഗ്ഗും ബാർജും കൊല്ലം പോർട്ടിൽ അടുപ്പിച്ചു. വ്യാഴാഴ്ച സന്ധ്യയോടെ പുറങ്കടലിലെത്തിയ ഓറിയോൺ ധനശ്രീ എന്ന ടഗ്ഗും എം.ബി ഡെസ്റ്റിനി എന്ന ബാർജുമാണ് ഇന്നലെ രാവിലെ 10 ഓടെ കൊല്ലം പോർട്ടിലെ എം.ടി മലബാർ എന്ന ടഗ്ഗിന്റെ സഹായത്തോടെ പോർട്ടിലെത്തിച്ചത്. കൊല്ലം പോർട്ടിലെ ടർസർ സുനിലിന്റെ നേതൃത്വത്തിലാണ് ടഗ്ഗും ബാർജും അടുപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. എമിഗ്രേഷൻ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി ടഗ്ഗും ബാർജും പരിശോധിച്ചു. ബാർജിൽ മലയാളിയായ ചീഫ് എൻജിനിയർ അടക്കം പത്ത് ജീവനക്കാരുണ്ട്. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയാണ് ഏജൻസി ജോലികൾ നിർവഹിച്ചത്. ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നതോടെ യാത്ര പുനരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |