കൊല്ലം: വിരമിക്കുന്ന എസ്.ഐമാരായ സി.രാജു, കെ. ശിവജി, കെ.എൻ. സുനിൽകുമാർ, എ.എസ്.ഐ ആർ. വിനോദ് എന്നിവർക്ക് പൊലീസ് ക്ളബ്ബിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ് യാത്രയയപ്പ് നൽകി. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് സൂപ്രണ്ട് ഒഫ് പൊലീസ് ആർ. പ്രതാപൻ നായർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.ബി കൊല്ലം സിറ്റി ഡിവൈ.എസ്.പി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഡി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ജിജു സി.നായർ, കൊല്ലം പൊലീസ് സൊസൈറ്റി സെക്രട്ടറി എസ്.ആർ. ഷിനോദാസ്, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽകുമാർ, എസ്.എസ്.ബി ഇൻസ്‌പെക്ടർ രാജേഷ്, എസ്.ഐമാരായ പി.കെ. രാജേഷ്, സി.ആർ. സുനിൽ, വിജിമോൻ, സുജിത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |