SignIn
Kerala Kaumudi Online
Saturday, 21 June 2025 2.10 PM IST

പഠനം പാതിവഴിയിൽ മുടങ്ങിയവരെ പഠിപ്പിക്കാൻ കേരള പൊലീസ്, രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ

Increase Font Size Decrease Font Size Print Page
kerala-police

തിരുവനന്തപുരം: പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സഹായ ഹസ്‌തവുമായി കേരള പൊലീസ്. സൗജന്യമായി തുടർപഠനം സാദ്ധ്യമാക്കുന്നതിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേറി വാ മക്കളേ

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം. എസ് എസ് എൽ സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങി പോയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാദ്ധ്യമാക്കുന്നതിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പദ്ധതിയിലൂടെ തുടര്‍ പഠനത്തിനുള്ള രജിസ്ട്രേഷൻ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 9497900200 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണം. പദ്ധതി പ്രകാരം തുടർപഠനത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലായ് 31 ആണ്.

പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 23 വയസിനു താഴെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. വിദ്യാർത്ഥികൾക്ക് അതത് ജില്ലയിലായിരിക്കും പരിശീലനം നൽകുക. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ക്ലാസുകളും, മെന്ററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കും. നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾ സ്വായത്തമാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കും.

TAGS: KERALA POLICE, HOPE SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.