തിരുവനന്തപുരം : രജിസ്റ്റേർഡ് ഹോമിയോപ്പതി മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ചർമ്മരോഗങ്ങൾ, സൗന്ദര്യവർദ്ധക ചികിത്സ തുടങ്ങി എല്ലാത്തരം ചികിത്സയ്ക്കുമുള്ള പൂർണ അധികാരമുണ്ടെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അധികൃതർ അറിയിച്ചു. ചില രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ നൽകരുതെന്ന പേരിൽ നടത്തുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമാണെന്നും കൗൺസിൽ അറിയിച്ചു. പ്രിസ്‌ക്രിപ്ഷനിലും ഡിസ്ചാർജ് സമ്മറിയിലും ഹോമിയോപ്പതിക്ക് എതിരെയുള്ള പരാമർശങ്ങൾ നിയമവിരുദ്ധമാണ്. അതേസമയം, മെഡിക്കൽ പ്രാക്ടീഷണർമാർ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത യോഗ്യതകൾ ചികിത്സാകേന്ദ്രത്തിലോ ബോർഡിലോ ലെറ്റർപാഡിലോ വിസിറ്റിംഗ് കാർഡിലോ പ്രദർശിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സോഷ്യൽ മീഡിയയിലുൾപ്പെടെ പരസ്യം ചെയ്യുന്നതും ഒഴിവാക്കണം.
മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്തവരെല്ലാം വ്യാജ ചികിത്സകരാണ്.അത്തരക്കാരുടെയടുത്ത് ചികിത്സതേടരുത്. വ്യാജൻമാരെക്കുറിച്ചുള്ള വിവരങ്ങളും ഹോമിയോപ്പതിക്കെതിരായ വ്യാജപ്രചാരണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ മെഡിക്കൽ കൗൺസിലിനെ അറിയിക്കണമെന്നും മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി വിഭാഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |