കണ്ണൂർ: മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രം വിപുലീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ക്യാമ്പസ് റോഡ്,പൗൾട്രി സിക് ഷെഡ് എന്നിവ നാളെ ഉച്ചയ്ക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ഫാമിന്റെ ആവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങൾക്ക് വേണ്ടി ഫീഡ് റൂം, ഷെഡുകൾ, ഹാച്ചറി ഉൾപ്പെടെയുള്ള കെട്ടിടങ്ങളെ ബന്ധിപ്പിച്ചാണ് ക്യാമ്പസ് റോഡ് നിർമിച്ചത്. ഫാമിന്റെ പ്രവേശന കവാടം മുതൽ 315 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലുമായി ടാർ ചെയ്തു. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തു. പ്രവേശന കവാടത്തിൽ ഫാമിന്റെ ജൈവസുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫൂട്ട് കം ടയർ ഡിപ്പ് നിർമ്മിച്ചു.ഫാമിൽ രോഗം വന്ന കോഴികളെ മാറ്റി പാർപ്പിക്കാൻ 50 സ്‌ക്വയർ മീറ്ററിൽ മൂന്നു കംപാർട്ടുകളായി ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് സിക് ഷെഡ് നിർമ്മിച്ചിട്ടുള്ളത്.സ്റ്റാഫ് ക്വാട്ടേഴ്സ് നിർമ്മാണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |