കാളികാവ്: നാട്ടുകാരെ ഭീതിയിലാഴ്ത്തി കടുവ സഞ്ചാരം വിവിധയിടങ്ങളിൽ.
ആദ്യം കണ്ട റാവുത്തൻ കാട്ടിൽ നിന്ന് കടുവ മറ്റു പല സ്ഥലങ്ങളിലുമെത്തി.
ഇന്നലെ കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിലെ ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഉള്ളതാണ് ദൃശ്യം. തുടർന്ന് സി വൺ എസ്റ്റേറ്റിൽ കൂട് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് കുണ്ടോടാ ആനത്താനം എസ്റ്റേറ്റിലെ ചൂളിക്കുന്നിൽ തൊഴിലാളി കടുവയെ നേരിട്ടു കണ്ടത്.കടുവയെ കണ്ടതായി എസ്റ്റേറ്റ് മാനേജറുംഅറിയിച്ചു. സി വൺ ഡിവിഷനിൽ കൂട് വയ്ക്കുന്ന നടപടികൾ നിറുത്തിവച്ച് ഡോക്ടർ ഉൾപെടുന്ന ആർ.ആർ.ടി സംഘം ചൂളിക്കുന്നിൽ തെരച്ചിൽ നടത്തി. എല്ലാ സന്നാഹങ്ങളുമായി രണ്ടു സംഘമാണ് ചൂളിക്കുന്നിൽ തെരച്ചിൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷം കടുവയുടെ മുന്നിൽ അകപ്പെട്ട തൊഴിലാളി തച്ചം പറ്റ മുഹമ്മദ് എന്നയാൾ അൽഭുതകരമായാണ് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |