കൊട്ടാരക്കര: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കൺവെൻഷൻ പ്രതിനിധി സമ്മേളനവും മുൻകാല സംഘടനാ പ്രവർത്തകർക്കുള്ള യാത്രയയപ്പും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എ.എസ്.ശിവേഷ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹോചിമിൻ എസ്.ധർമ അനുശോചന പ്രമേയവും എസ്.സലിൽ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.ചിന്തു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ ജെ.എസ്. സാനി കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.മനേഷ് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ടും ആർ .ഗോകുൽ പ്രമേയവും അവതരിപ്പിച്ചു. റൂറൽ എസ്.പി കെ.എം.സാബുമാത്യു ഐ.പി.എസ്, അഡീഷണൽ എസ്.പി.എം ആർ. സതീഷ്കുമാർ, പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.സുധീർ ഖാൻ, ഡിവൈ.എസ്.പിമാരായ എം. എം.ജോസ്, റെജി എബ്രഹാം,രവി സന്തോഷ്, ജില്ലാ പൊലീസ് സൊസൈറ്റി പ്രസിഡന്റ് എസ്.ഷൈജു, സെക്രട്ടറി ഷിനോദാസ്,പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിമാരായ ആർ.എൽ.സാജു, ജിജു സി.നാ
യർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്.ഗിരീഷ്, വി.പി.ബിജു, ജിജിമോൾ, സ്വാഗതസംഘം ചെയർമാൻ കൺവീനർ അഞ്ജലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |