അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടും റീൽസുകളും ഷോർട്ട് ഫിലിമുകളുമൊക്കെയായി സജീവയാണ് രേണു ഇപ്പോൾ. അഭിനയവും മോഡലിംഗും തൊഴിലായി സ്വീകരിച്ചതിന്റെ പേരിൽ സെെബർ ആക്രമണവും രേണു നേരിടുന്നുണ്ട്. എന്നാൽ വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടാണ് രേണു സുധിക്കുള്ളത്.
ഇടയ്ക്ക് രേണു പറയുന്ന കാര്യങ്ങൾ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വീണ്ടും രേണു വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഡീപ് ലിപ് ലോക്ക് ചെയ്യില്ലെന്നും കഥാപാത്രത്തിന് ആവശ്യമുണ്ടെങ്കിൽ ചുണ്ടുകൾ മുട്ടിക്കുന്ന സീനുകൾ ചെയ്യുന്നതിന് തടസമില്ലെന്നുമാണ് രേണു പറഞ്ഞത്.
'എനിക്ക് ഉമ്മയോട് താൽപര്യമില്ല. പിന്നെ എങ്ങനെയാണ് ലിപ് ലോക്ക് ചെയ്യുന്നത്. ലിപ് ലോക്ക് ചെയ്യില്ല. ജസ്റ്റ് ഒരു ഉമ്മ അല്ലെങ്കിൽ ചുണ്ട് ചെറുതായൊന്ന് മുട്ടിക്കേണ്ട സീൻ വന്നാൽ ഓക്കെ. അതിനപ്പുറമില്ല. ഇനിയിപ്പോൾ മുന്നോട്ട് നായകന്റെ ചുണ്ടിൽ ചെറുതായൊന്ന് മുട്ടീ മുട്ടീല എന്ന രീതിയിൽ ചെയ്യണം എന്നാണെങ്കിൽ ഞാൻ ഓക്കെയാണ്. പക്ഷേ ഡീപ്പ് ലിപ് ലോക്കൊന്നും ഞാൻ ചെയ്യില്ല' - രേണു വ്യക്തമാക്കി.
അതേസമയം, അടുത്തിടെ താൻ ട്രെയിനിൽ നിന്ന് വീണു എന്ന വിവരം രേണു പങ്കുവച്ചിരുന്നു. പ്ലാറ്റ്ഫോമിലേക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് തലയടിച്ച് വീണത്. ട്രെയിനിന്റെ എ.സി കമ്പാർട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിംഗ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിൽ ട്രെയിൻ നീങ്ങാൻ ആരംഭിച്ചു. പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് പാളത്തിലേക്ക് വീഴാതെ വലിയ അപകടം ഒഴിവായതെന്ന് രേണു പറയുന്നു. തുടർന്ന് ആശുപത്രിയിൽ പോയി സി.ടി സ്കാൻ ഉൾപ്പെടെ എടുത്ത് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും രേണു അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |