കാളികാവ്: കനത്ത മഴയിൽ വീടിന്റെ സംരക്ഷ ഭിത്തിയിടിഞ്ഞു. പള്ളിശ്ശേരിയിലെ കൊടുവള്ളി സുൽഫത്തിന്റെ വീടാണ് തകർച്ചാ ഭീഷണി നേരിടുന്നത്.ഏത് സമയത്തും വീട് തകർന്നുവീഴാവുന്ന നിലയിലാണ്.ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീട് താമസം തുടങ്ങി ഒരാഴ്ചയായി. ഭീഷണിയെ തുടർന്ന് കുടുംബം വീടൊഴിഞ്ഞു പോയിരിക്കുകയാണ്. വീടിന്റെ സംരക്ഷണത്തിനായി കെട്ടിയ മതിൽ ഇടിഞ്ഞു വീണതാണ് അപകടാവസ്ഥയ്ക്കു കാരണം.വില്ലേജ് അധികാരികൾ സ്ഥലം സന്ദർശിച്ചു.
ുവീീേപള്ളിശ്ശേരിയിൽ മഴയിൽ തകർച്ച നേരിടുന്ന കൊടുവള്ളി സുൽഫത്തിന്റെ വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |