തിരുവനന്തപുരം:ശമ്പളം കുത്തനെ ഉയർത്തിയതിന് പിന്നാലെ, പി.എസ്.സി.ചെയർമാന്റേയും അംഗങ്ങളുടേയും ക്ഷാമബത്തയും ഉയർത്തി. ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായാണ് വർദ്ധിപ്പിച്ചത്.ഇതോടെ പി.എസ്.സി ചെയർമാന്റെ ക്ഷാമബത്ത 1,23,255 രൂപയായി. ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്.അതിന്റെ 55ശതമാനം ക്ഷാമബത്തയായി ലഭിക്കും.പി.എസ്.സി അംഗങ്ങളുടെ ക്ഷാമബത്ത 1,20,500രൂപയായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയാണ്.
അടിസ്ഥാന ശമ്പളം,ക്ഷാമബത്ത എന്നിവയ്ക്ക് പുറമെ എച്ച്.ആർ.എ,കൺവേയൻസ് അലവൻസ് എന്നീ ആനുകൂല്യങ്ങളും പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ലഭിക്കും.ക്ഷാമബത്ത ഉയർന്നതോടെ ചെയർമാന്റെ ശമ്പളം 4.10ലക്ഷവും അംഗങ്ങളുടേത് 4 ലക്ഷവുമായി വർദ്ധിക്കും.
ക്ഷാമബത്ത വർധനവിന് 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ട്.കുടിശിക പണമായി ലഭിക്കും. 5 മാസത്തെ കുടിശികയാണ് ലഭിക്കുക. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത ലഭിക്കുന്നതോടെ വർഷത്തിൽ രണ്ട് തവണ ഇവരുടെ ശമ്പളത്തിൽ വർധനവുണ്ടാകും. ഒരു വർഷം രണ്ട് തവണയാണ് കേന്ദ്രത്തിൽ ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്.
ചെയർമാനും 19 അംഗങ്ങളും ഉൾപ്പെടെ 20 പേരാണ് നിലവിൽ പി.എസ്.സിയിലുള്ളത്.
ഒരംഗത്തിന്റെ ഒഴിവുണ്ട്. . 2025 ഫെബ്രുവരി 24 നാണ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടേയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ചത്. വിവാദമായതിനെ തുടർന്ന് ശമ്പള വർദ്ധനക്ക് 2025 ജനുവരി 1 മുതലാണ് പ്രാബല്യം നൽകിയത്.
ആറ് തസ്തികകളിൽസാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (ഹിന്ദുനാടാർ, എസ്.ഐ.യു.സി.നാടാർ, ധീവര എൽ.സി./എ.ഐ, ഒ.ബി.സി., എസ്.സി.സി.സി., മുസ്ലീം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 174/2024, 175/2024, 694-699/2024, 089/2024), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 520/2024), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലീം, എൽ.സി./എ.ഐ., ഒ.ബി.സി., വിശ്വകർമ്മ, എസ്.ഐ.യു.സി.നാടാർ, എസ്.സി.സി.സി., ധീവര, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 682-693/2024, 336/2024, 048/2024), വിവിധ ജില്ലകളിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ ആക്സിലറി നഴ്സ് മിഡ്വൈഫ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 013/2024), സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 011/2024), തൃശൂർ ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 049/2024).
ചുരുക്കപട്ടിക
വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024)തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |