കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി എം. അനിൽകുമാർ ചുമതലയേറ്റു. 1990 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ് ) ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ആന്ധ്രപ്രദേശ് സ്വദേശിയാണ്. തമിഴ്നാട്, കർണാടകം, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ മുതൽ ചീഫ് കമ്മിഷണർ വരെ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |