തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്നുകൂടി തുടരും. നാളെ മുതൽ തീവ്രത കുറയും. 70 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ ശക്തി നാളെക്കഴിഞ്ഞ് 5 മുതൽ 10 കിലോമീറ്റർ വരെയായി കുറയും. ശക്തമായ കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
ഇടുക്കിയിൽ കുമളി ചെക്ക്പോസ്റ്റിന് സമീപം നിറുത്തിയിട്ട ലോറിക്ക് മുകളിൽ മരംവീണ് ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് (19) മരിച്ചു. തിരുവനന്തപുരത്ത് മുരുക്കുംപുഴയിലും കടയ്ക്കാവൂരിലും ആലപ്പുഴ തകഴിയിലും അരൂരിലും ട്രാക്കിൽ മരംവീണ് ഏറെനേരം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കാലവർഷം ആരംഭിച്ചത് മുതൽ ഇന്നലെവരെ (അഞ്ച് ദിവസം) സംസ്ഥാനത്ത് ലഭിച്ചത് 319 മി. മീറ്റർ മഴ. 57.2 മി.മീറ്റർ ലഭിക്കേണ്ട സ്ഥാനത്താണിത്.
റെഡ് അലർട്ട് ഇന്ന്
ഇടുക്കി, കണ്ണൂർ, കാസർകോട്
ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
9 ജില്ലകളിൽ അവധി
കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എം.ജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |