സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഞ്ജു അരവിന്ദ്. സ്വകാര്യ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും അഞ്‌ജു നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധനേടുന്നു. ''ആദ്യ വിവാഹം ഡിവോഴ്‌സായിരുന്നു. രണ്ടാമത് വിവാഹം ചെയ്ത ആൾ മരിച്ചു. ഞാൻ ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. അഞ്ചുവർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ബംഗളൂരുവിൽ എനിക്ക് നൃത്ത അദ്ധ്യാപിക എന്ന വിലാസം തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ളാസിൽ വച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ വേണമെങ്കിൽ ഒരു സിനിമയായി എടുക്കാം. ഞങ്ങൾ ഒരുമിച്ചു കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോൾ സ്‌കൂളിലെ ദിനങ്ങൾ ഓർമ്മവന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഡാൻസ് ക്ളാസിൽ ആണ്. അക്കാലത്ത് മൊബൈൽ ഫോൺ ഇല്ല. പിന്നെ ഞങ്ങൾ രണ്ടുവഴിക്കായി. അവസാനം ഒന്നിച്ചു. സഞ്ജയ് ഡാൻസറാണ്. ഐ.ടി മേഖലയിൽ ആയിരുന്നു ജോലി. ഇപ്പോൾ എഴുത്തും സാമൂഹ്യസേവനവുമായി മുന്നോട്ടുപോകുന്നു. ബംഗളൂരുവിൽ എന്റെ ഡാൻസ് സ്‌കൂളിന് പേര് ഇട്ടത് സഞ്ജയ് ആണ്. അഞ്ജു അരവിന്ദ് അക്കാഡമി ഒഫ് ഡാൻസ് എന്നാണ് പേര്. അഞ്‌ജു അരവിന്ദിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |