ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി ദീപിക കക്കർ സ്റ്റേജ് 2 ലിവർ ക്യാൻസറുമായുള്ള പോരാട്ടത്തിൽ . വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരളിൽ ക്യാൻസറാണെന്ന് കണ്ടെത്തിയത്. ദീപിക തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
" വയറിന്റെ മുകൾഭാഗത്ത് ഒരു വേദന അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയിൽ പോയത്. ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ഒരു ട്യൂമർ കരളിൽ കണ്ടെത്തി. ക്യാൻസർ സെക്കന്റ് സ്റ്റേജിലാണ്. ജീവിതത്തിൽ ഞങ്ങളിതുവരെ നേരിട്ട, അനുഭവിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്. ഇതിനെ അഭിമുഖീകരിക്കാനും കരുത്തോടെ മുന്നോട്ടുപോവാനും മനസ്സു ദൃഢപ്പെടുത്തുന്നു. എന്റെ മുഴുവൻ കുടുംബവും കൂടെയുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഇതിനെയെല്ലാം മറികടക്കാൻ എന്നെ ശക്തയാക്കും." ദീപികയുടെ വാക്കുകൾ.
കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ ക്യാൻസർ. ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം യൂട്യൂബ് വ്ളോഗിലൂടെ ദീപികയുടെ രോഗം വെളിപ്പെടുത്തിയിരുന്നു. ദീപിക കക്കറിനും ഷൊയ്ബ് ഇബ്രാഹിമിനും റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.
“
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |