കൊല്ലം: എം. നൗഷാദ് എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള 25 ലക്ഷം വിനിയോഗിച്ച് നിർമ്മിച്ച കൂട്ടിക്കട ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷീര സംഘം പ്രസിഡന്റ് കെ. സജിത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്. സെൽവി, ബ്‌ളോക്ക് പഞ്ചായത്തംഗം ഷീല, ഗ്രാമ പഞ്ചായത്തംഗം ചിത്ര, ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ആർ. സജി, ക്ഷീര വികസന ഓഫീസർ പരമേശ്വരി, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാരായ കണ്ണൻ, മനു എന്നിവർ സംസാരിച്ചു. സംഘം ഡയറക്‌ടർ ജയശ്രീ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |