ആലപ്പുഴ: കേരളകൗമുദിയുടെ 114ാമത് വാർഷികാഘോവും എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങും ഇന്ന് നടക്കും. ആലപ്പുഴ ക്ലാസിക് റീജൻസി ഹോട്ടലിൽ രാവിലെ 10.30ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, എ.ജി.അയ്യപ്പദാസ് എന്നിവർ പങ്കെടുക്കും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ.വിഷ്ണു നമ്പൂതിരി, മാനേജിംഗ് ഡയറക്ടർ മായാലക്ഷ്മി, മരിയാസ് നാച്ചുറൽസ് മാനേജിംഗ് ഡയറക്ടർ മരിയ സാജൻ, ബഡ്ഡീസ് എ.ഐ എഡ്യുടെക് സംരംഭകൻ അനൂപ് ശ്രീരാജ്, വിൻഡർമേറ്റ് ഫൈബർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എം.മോഹനൻ നായർ, വെളിയിൽ ഗ്രൂപ്പ് ചെയർമാൻ വി.എൻ.ബാബു, ത്രീസ്റ്റാർ മെഷീനറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനീഷ് മധു, ഡയറക്ടർ സൗമ്യ, ആലപ്പി മെഡിസെന്റർ മാനേജിംഗ് ഡയറക്ടർ വിജീഷ് ചെമ്മങ്ങാട്ട്, കുട്ടനാട് ബിൽഡേഴ്സ് ആൻഡ‌് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ‌് സി.ഇ.ഒ ആന്റണി ജോസഫ്, റിട്ട.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി.യശോധരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് സ്വാഗതവും ന്യൂസ് എഡിറ്റർ എം.പി.സുനിൽ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |