മൊഹാലി: വളരെ വൈകാരിക നിമിഷങ്ങൾക്കാണ് മൊഹാലിയിൽ ഗുജറാത്ത് ടൈറ്റൻസിന്റെയും മുംബൈ ഇന്ത്യൻസും തമ്മിലുള്ള എലിമിനേറ്ററിൽ സാക്ഷ്യം വഹിച്ചത്. ആദ്യം ശക്തമായി നിന്ന ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് ആക്രമണത്തിൽ അടിതെറ്റി വീഴുകയായിരുന്നു.
മത്സരം തോറ്റതോടെ ശുഭ്മാൻ ഗില്ലിന്റെ സഹോദരി ഷാനീലും ഗുജറാത്തിന്റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയുടെ മകനും പൊട്ടിക്കരഞ്ഞ വീഡിയോ ഇപ്പോൾ വൈറലാണ്. ഒപ്പമുള്ളവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തന്റെ അച്ഛന്റെ ടീം പുറത്തായതിന്റെ വേദന കുട്ടിക്ക് വളരെ വലുതായിരുന്നു. എന്നാൽ നെഹ്‌റയുടെ മകനിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വൈകാരികതയായിരുന്നില്ല ടീമിന്റെ തോൽവി. ശുഭ്മാൻ ഗില്ലിന്റെ സഹോദരി ഷാനീലും പൊട്ടിക്കരഞ്ഞു.
2025 ഐപിഎൽ സീസൺ ഗുജറാത്ത് ടൈറ്റൻസ് ഞെട്ടിക്കുന്ന തോൽവിയോടെ പടിയിറങ്ങിയത്. കാണികളിൽ പലരും ഗുജറാത്തിന്റെ തോൽവി കണ്ണീരടക്കാനാകാതെ കണ്ടു നിന്നു. സീസണിന്റെ ആരംഭത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ശക്തമായ ആധിപത്യം പുലർത്തിയ ഗുജറാത്ത് ടൈറ്റൻസ് അവസാന ഘട്ടത്തോട് അടുത്തപ്പോൾ തുടർച്ചയായ മൂന്ന് തോൽവികളാണ് ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഗുജറാത്തിൽ തുടക്കത്തിൽ തന്നെ അടിതെറ്റി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ പുറത്തായതാണ് പ്രധാനമായും ആരാധകരെ നിരാശരായിലാഴ്ത്തിയത്.
𝙈𝙄-𝙜𝙝𝙩𝙮 effort on a 𝙈𝙄-𝙜𝙝𝙩𝙮 occasion 💙@mipaltan seal the #Eliminator with a collective team performance ✌
— IndianPremierLeague (@IPL) May 30, 2025
Scorecard ▶ https://t.co/R4RTzjQNeP#TATAIPL | #GTvMI | #TheLastMile pic.twitter.com/cJzBLVs8uM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |