നീറ്റ് പി.ജി യിൽ മികച്ച സ്കോർ നേടാൻ നേടാൻ ചിട്ടയോടെ അവസാന ആഴ്ചകളിലേക്കുള്ള പരീക്ഷാ തയ്യാറെടുപ്പ് വേണം. സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃക ചോദ്യങ്ങൾ എന്നിവ വിലയിരുത്തി ഉത്തരം കണ്ടെത്തണം. ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്.
അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാം.വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും, പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും. നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന പഠന സ്ഥലം തിരഞ്ഞെടുക്കണം.
· പഠന ടൈം ടേബിൾ തയ്യാറാക്കണം. റിവിഷന് ഇത് ഉപയോഗപ്രദമാകും. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവ് നേടണം. പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുമ്പ്, അവസാന റിവിഷനായി കൂടുതൽ സമയം നീക്കിവയ്ക്കണം.
· പരിഷ്കരിച്ച 2025 ലെ നീറ്റ് പി. ജി നാറ്റ് ബോർഡിന്റെവെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ആപ്പുകൾ ഉപയോഗിച്ച് തയ്യാറെടുക്കുന്നവർ സിലബസ്, ചോദ്യക്രമം എന്നിവ മനസ്സിലാക്കിയിരിക്കണം.
· കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് പി.ജി ചോദ്യങ്ങൾ ശേഖരിച്ച് ഉത്തരം കണ്ടെത്തണം.പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം. ടൈം മാനേജ്മെന്റ് പരിശീലിക്കണം.
· പരീക്ഷാ സമയത്ത് പൊതുവായി സംഭവിക്കാറുള്ള തെറ്റുകൾ എഴുതാൻ ഒരു തെറ്റ് പുസ്തകം സൂക്ഷിക്കണം. പൊതുവായ എല്ലാ തെറ്റുകളും തിരുത്തി തെറ്റ് പുസ്തകത്തിൽ രേഖപ്പെടുത്തണം. റിവിഷൻ ചെയ്യുമ്പോൾ റെഡി റെക്കണറായി ഇത് ഉപയോഗിക്കാം.
· ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങണം. ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കൾ ഒഴിവാക്കണം. യഥേഷ്ടം വെള്ളം കുടിക്കണം. സസ്യേതര, അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം.
· പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, എല്ലായ്പ്പോഴും വ്യക്തമായ ലക്ഷ്യങ്ങൾ വയ്ക്കുക. അതിന്റെ അടിസ്ഥാനത്തിൽ പഠന ടൈംടേബിളും റിവിഷൻ തന്ത്രങ്ങളും രൂപപ്പെടുത്തണം.
· അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കണം. അനാവശ്യ സമ്മർദ്ദം ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കരുത്.
· പരീക്ഷാക്കാലത്ത് മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം.
· പരീക്ഷയുടെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ, ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം.
.ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും, പാട്ടു കേൾക്കുന്നതും, ടെലിവിഷൻ കാണുന്നതും നല്ലതാണ്. ഈ സമയത്തു സുഹൃത്തുക്കളോട് സംസാരിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ താരതമ്യം ചെയ്തുള്ള പഠനം ഒഴിവാക്കണം.
· ഷോർട് നോട്ട്സ് തയ്യാറക്കിയിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്ത് ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ ടെക്സ്റ്റ് ബുക്കിൽ മാർക്ക് ചെയ്ത ബുക്ക് മാർക്ക് വയ്ക്കുന്നത് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും. നോട്ട് ബുക്കിൽ കളർ പേന ഉപയോഗിച്ച് പ്രധാനപ്പെട്ട ഭാഗങ്ങൾ മാർക്ക് ചെയ്യുന്നത് ഉപകാരപ്രദമായിരിക്കും.
· അനാവശ്യമായി ടെൻഷനടിക്കാതെ, ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |