നെന്മാറ: ശക്തമായ മഴയിൽ നെന്മാറ മേഖലയിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ മൂന്നുവീടുകളാണ് തകർന്നത്. നെന്മാറ തേവർമണി അയ്യപ്പൻപാറ സൗറയുടെ വീടിന്റെ മേൽക്കൂര തകർന്നുവീണു. സൗറ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ഒരു ഭാഗം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്നതിനാൽ അപായം ഒഴിവായി. വല്ലങ്ങി വില്ലേജ്, നെന്മാറ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ഒറ്റയ്ക്കു താമസിക്കുന്ന സൗറയെ ബന്ധു വീട്ടലേക്ക് മാറ്റി പാർപ്പിച്ചു.
അയിലൂർ പഞ്ചായത്തിൽ തിരുവഴിയാട് ഇടശ്ശേരി പറമ്പിൽ കാമാക്ഷിയുടെ വീടിന്റെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നുവീണു. വീടിന്റെ മേൽക്കൂര പൂർണമായും വീണതിനാൽ അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവ നനഞ്ഞു. കാമാക്ഷിയും മകളും വീടിന് പുറത്തായതിനാൽ ആളപായമുണ്ടായില്ല. തിരുവഴിയാട് ചക്രയിയിൽ ബീവി ഉമ്മയുടെ വീടിനു മുകളലേക്ക് മരം കടപുഴകി വീണു. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീടിന് ബലക്ഷയം ഉണ്ടായി. തിരുവഴിയാട് വല്ലേജ് അധികൃതർ കേടുപാടുകൾ ഉണ്ടായ വീടുകൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി റപ്പോർട്ട് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |