വടക്കഞ്ചേരി: വടക്കഞ്ചേരി 'ഗ്രാമദീപം വായനശാല' പാട്ടോല 66ാം വാർഷികം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി.തുഷാർ അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, അംഗങ്ങളായ കെ.ഉദയൻ, എസ്.പുഷ്പ, ജോർജ് താലൂക്ക്, ചന്ദ്രബോസ്, വായനശാല സെക്രട്ടറി കെ.എൻ.സുകുമാരൻ, ജോയിന്റ് സെക്രട്ടറി വി.രാജേഷ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. വാർഷികത്തോടനുബന്ധിച്ച് അനുബന്ധ പരിപാടിയായി കരിയർ ഗൈഡൻസ്, മെഗാ മെഡിക്കൽ ക്യാമ്പ്, വയോജന സംഗമം എന്നിവയും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |