ഹൈദരാബാദ്: ഒരു മാസം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം തായ്ലൻഡ് സുന്ദരി ഓപൽ സുചത ചുങ്ശ്രീ സ്വന്തമാക്കി. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഫിനലിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി. കഴിഞ്ഞ വർഷം മുംബയിൽ നടന്ന ലോകസുന്ദരി മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് നന്ദിനി ഗുപ്തയാണ്. ശക്തമായ പോരാട്ടത്തിൽ അവസാന എട്ടുപേരിൽ ഇടം പിടിക്കാൻ നന്ദിനിക്കായില്ലെങ്കിലും ഇന്ത്യക്ക് അഭിമാനമാണ്.
മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മത്സരിച്ചത്. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുൾപ്പെടെ ഒൻപതംഗ ജഡ്ജിംഗ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. നാലുഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ അവസാനം വരെ എത്തിയ നാല് പേരിൽ നിന്നാണ് ലോക സുന്ദരിയെ തിരഞ്ഞെടുത്തത്.
ഒരു മാസം മുൻപ് തുടക്കം കുറിച്ച മിസ് വേൾഡ് മത്സരത്തിനിടെ വിവാദങ്ങളും ഏറെയുണ്ടായിരുന്നു. സ്‌പോൺസർമാരുടെ മുന്നിൽ ഷോപീസാക്കിയെന്ന് ആരോപിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിൻമാറി. ക്ഷേത്ര സന്ദർശനത്തിനിടെ വോളണ്ടിയർമാരെ കൊണ്ട് മത്സരാർത്ഥികളുടെ കാൽ കഴുകിച്ചെന്ന ആരോപണവും സംഘാടകരെയും തെലങ്കാന സർക്കാരിനെയും പ്രതിരോധത്തിലാക്കി. ലോകമെമ്പാടുമുള്ള 108 മത്സരാർത്ഥികളാണുണ്ടായിരുന്നത്.
കർഷക കുടുംബത്തിൽ നിന്ന്
കർഷക കുടുംബത്തിലാണ് നിന്നാണ് നന്ദിനിയുടെ ജനനം.
ഒരു സഹോദരിയുണ്ട്
രത്തൻ ടാറ്റയെയും മുൻ ലോക സുന്ദരി പ്രിയങ്ക ചോപ്രയുമാണ് 21കാരിയായ നന്ദിനിയുടെ റോൾ മോഡൽ.
ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരി.
ഫെമിന മിസ് ഇന്ത്യ വേൾഡ് 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |