ഗുവാഹത്തി: അസാമിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് മരണം.
കാംരൂപ് ജില്ലയിലാണ് മരണം. തുടർച്ചയായി മണിക്കൂറുകളോളം പെയ്ത മഴയിൽ ആറ് ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. പതിനായിരത്തിലേറെ ആളുകളെ ബാധിച്ചതായി അധികൃതർ അറിയിച്ചു. ദേശീയ,സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. 18 ജില്ലകൾക്ക് റെഡ് അലർട്ടാണ്.
നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നോർത്ത് ലഖിംപൂരിൽ റിംഗ് ബന്ദ് തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പുകളും ഭക്ഷ്യ വിതരണ കേന്ദ്രവും തുറന്നു. സ്‌കൂളുകളും ഓഫീസുകളും അടച്ചു. മിസോറാമിലെ സെർച്ചിപ് ജില്ലയിൽ ഇന്നലെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരാൾ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |