ന്യൂഡൽഹി: ഭീകരാക്രമണം അടക്കം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രതിരോധ നടപടികൾ പരിശോധിക്കാൻ അതിർത്തി സംസ്ഥാനങ്ങളായ ജമ്മു കാശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ചണ്ഡിഗർ എന്നിവിടങ്ങളിൽ മോക്ക് ഡ്രിൽ നടത്തി. ഓപ്പറേഷൻ സിന്ദൂർ സമയത്തേതുപോലെ വ്യോമാക്രമണ മുന്നറിയിപ്പിനുള്ള അപായ സൈറണുകളും ലൈറ്റ് അണച്ചുള്ള ബ്ളാക്ക് ഔട്ടും പരീക്ഷിച്ചു.
ഇന്നലെ വൈകിട്ടാണ് മോക് ഡ്രിൽ ആരംഭിച്ചത്. പഞ്ചാബിലെ അമൃത്സറിൽ മോക്ക് ഡ്രില്ലുകളുടെ ഭാഗമായി അപായ സൈറണുകൾ മുഴക്കി. ജമ്മു കാശ്‌മീരിൽ ജമ്മു, ശ്രീനഗറിലെ ലാൽ ചൗക്ക്, ദോഡ, ഗുരുദാസ്പൂർ, ഫിറോസ്പൂർ, അമൃത്സർ, പത്താൻകോട്ട്, ജലന്ധർ, മറ്റ് പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലും ചണ്ഡീഗഡിലെ കിഷൻഗഡ് പ്രദേശത്തും ഐ.ടി പാർക്കിലും രാജസ്ഥാനിലെ ജയ്‌പൂരിലും രാത്രി ലൈറ്റുകൾ അണച്ച് ബ്ലാക്ക്ഔട്ട് നടത്തി.
ജമ്മുകാശ്‌മീരിലെ അഖ്‌നൂർ, ശ്രീനഗർ, ബാരാമുള്ള തുടങ്ങി അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ മോക്ക് ഡ്രില്ലുകൾക്ക് സാക്ഷ്യം വഹിച്ചു. യുദ്ധത്തിലും മറ്റും പരിക്കേൽക്കുന്നവരെ അടക്കം ചികിത്സിക്കാനുള്ള നടപടികൾ ജമ്മുകാശ്‌മീർ ദോഡ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മോക്ഡ്രില്ലിൽ പരീക്ഷിച്ചു. ആഗ്രയിലെ താജ്മഹലിനടുത്തുള്ള ദസറ ഘട്ടിൽ ഡ്രോണുകൾ പ്രതിരോധിക്കാനുള്ള മോക്ക് ഡ്രിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |