ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയതിന് നിയമ വിദ്യാർത്ഥിനി അറസ്റ്റിൽ.
ശർമിഷ്ഠ പനോളിയാണ് അറസ്റ്റിലായത്. ഇൻസ്റ്രാഗ്രാം ഇൻഫ്ലുവൻസറുമാണ്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്ത പൊലീസാണ് അറസ്റ്റ് ചെയ്തത്. 13 വരെ ശർമിഷ്ഠ ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരും. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചാണ് പൂനെയിൽ പഠിക്കുന്ന ശർമിഷ്ഠ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിൽ പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളുമുണ്ടായിരുന്നു. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തുകയും ശർമിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാൽ പരാതി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |