ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സെമിനാർ
തൃശൂർ: സാധാരണ വോട്ടർമാരെ സ്ഥാനാർത്ഥികൾ പതിനഞ്ച് ദിവസത്തിലധികം വോട്ട് ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കാസിനോ ഹോട്ടലിൽ സംഘടിപ്പിച്ച ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് തൃശൂർ ലോക്‌സഭാ മണ്ഡലം തല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന സംവിധാനമാണ്. 61 - 67 കാലത്ത് ഇത് രാജ്യത്തുണ്ടായിരുന്നു. 23000 പേരിൽ നിന്നും അഭിപ്രായം സ്വരൂപിച്ചപ്പോൾ 70-80 % പേരും അഭിമുഖ്യം പ്രകടിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിധം സംവിധാനം പൊളിച്ചെഴുതിയാൽ വോട്ടർമാർക്ക് കൂടുതൽ ഉത്തരവാദിത്വബോധമുണ്ടാകുമെന്നും തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കൂടുമെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. പത്മശ്രീ ജേതാവ് ഐ.എം. വിജയനെ ചടങ്ങിൽ ആദരിച്ചു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഔദ്യോഗിക ഭാഷാ വിഭാഗം അംഗം അഡ്വ. വി.പി. ശ്രീപത്മനാഭൻ വിശദീകരിച്ചു. ബി.ജെ.പി തൃശൂർ സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായ ചടങ്ങിൽ സ്റ്റാൻഡിൽ കൗൺസിൽ അംഗം അഡ്വ. രവികുമാർ ഉപ്പത്ത്, രഘുനാഥ് സി. മേനോൻ എന്നിവർ സംസാരിച്ചു.
തൃശൂർക്കാരുടെ പൂരം വീഴ്ചകളില്ലാതെ സംഘടിപ്പിച്ച റവന്യൂ മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് മുത്തം നൽകണമെന്ന സുരേഷ് ഗോപിയുടെ അഭിനന്ദനം രാഷ്ട്രീയം മറന്നുള്ള നിഷ്‌കളങ്കതയാണ്.ഐ.എം. വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |