ചാവക്കാട്: കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയിൽ ദാറുസലാം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പുളിക്കൽ കമറുദ്ദീൻ മകൻ നെജിൽ എന്ന് വിളിക്കുന്ന നജീബിനെയാണ് (28) തൃശൂർ സിറ്റി ജില്ലാ പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്.എച്ച്.ഒ വി.വി.വിമൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിയതായിരുന്നു. ജനുവരിയിൽ തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ നിന്നും കഞ്ചാവ് സഹിതവും, മാർച്ചിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എം.ഡി.എം.എ സഹിതവും പിടിച്ച് തൃശൂർ ഈസ്റ്റ് പൊലീസും കേസെടുത്തിരുന്നു. ചാവക്കാട്, തൃശൂർ ഈസ്റ്റ്, വാടാനപ്പള്ളി, കാലടി, അയ്യംമ്പുഴ, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളിലായി നെജിലിനെതിരെ വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |