വെള്ളിക്കുളങ്ങര : സ്റ്റാഫ് നഴ്‌സിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ സ്റ്റേഷൻ റൗഡി റിമാൻഡിൽ. മറ്റത്തൂർ അവിട്ടപ്പിള്ളി അരിക്കാട്ട് വീട്ടിൽ സജീവനെയാണ് (48) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. രോഗിയുടെ കൂടെ പരിചരിക്കാനായി വന്ന പ്രതി കോടാലിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന സ്റ്റാഫ് നഴ്‌സിന്റെ ജോലിക്ക് തടസം നിൽക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
സജീവൻ വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ രണ്ട് വധശ്രമക്കേസിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലും പ്രതിയാണ്. വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ കെ.കൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടി.ബി.ഷിജു , സിവിൽ പൊലീസ് ഓഫീസർമാരായ സനിൽ കുമാർ, കെ.സി.അജിത്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |