കൊച്ചി: യുവസംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്മെന്റ് കേരളയുടെ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (ഇ.എസ്.എം.എം), ഐ.ഐ.ഒ.ടി സെൻസറിന്റെ മികവിന്റെ കേന്ദ്രം എന്നീ പദ്ധതികളിലാണ് ഇൻകുബേഷൻ സൗകര്യം. കേരള സ്റ്റാർട്ടപ്പ് മിഷനാണ് നോഡൽ ഏജൻസി. കളമശേരിയിലെ മേക്കർ വില്ലേജിലാണ് ഇതിനായി സംവിധാനമൊരുക്കുന്നത്. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പുറമെ യോഗ്യരായ വ്യക്തികൾക്കും അപേക്ഷിക്കാം. വിദഗ്ദ്ധ പാനൽ തിരഞ്ഞെടുക്കുന്നവരെ ആശയാവതരണത്തിന് ക്ഷണിക്കും. തുടർന്നാണ് ഇൻകുബേഷൻ പരിപാടിയിലേക്ക് തിരഞ്ഞെടുക്കുക. താത്പര്യമുള്ളവർക്ക് https://makervillage.in, https://www.iiotsensors.org എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |