പട്ടഞ്ചേരി: സാമൂഹ്യ ആരോഗ്യ കേന്ദ്രം നന്ദിയോട് നവീകരിച്ച ആശുപത്രി ലാബ് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നക്കുട്ടനും പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനു എം.ചാന്ദിനി, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പ്രദീപ്, വാർഡ് മെമ്പർമാരായ സുഷമ, ഗീത, വണ്ടിത്താവളം വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.കെ.ശരീഫ്, പ്രസിഡന്റ് സി.മണി, ബ്ലോക്ക് പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ പാർവതി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |