തിരുവനന്തപുരം: ദേവകിവാര്യർ സ്മാരക സാഹിത്യപുരസ്‌കാരം ഗവേഷക വിദ്യാർത്ഥിനിയായ എ .ശഹനയ്ക്ക് (മലപ്പുറം) ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ദിവ്യ റീനേഷ് (കണ്ണൂർ), ആതിര വിജയൻ (പത്തനംതിട്ട) എന്നിവരും നേടി. ദേവകിവര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വർഷം 'ഫേസ്‌ബുക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുകഥാമത്സരം ആണ് നടത്തിയത്. 116 പേർ മത്സരത്തിൽ പങ്കെടുത്തു. പ്രെസിഡന്റ് ടി രാധാമണി , സെക്രട്ടറി ലത വാര്യർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചതാണിത് .
12000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. 7000 രൂപ വീതം ആണ് പ്രോത്സാഹനസമ്മാനം . എ ജി ഒലീന, ലേഖ നരേന്ദ്രൻ , എസ് രാഹുൽ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരെഞ്ഞെടുത്തത്. ദേവകി വാര്യരുടെ ജന്മദിനമായ 2025 ജൂൺ 12 ന് വൈകിട്ട് മൂന്ന് മണിക്ക് സത്യൻ സ്മാരകത്തിൽ നടക്കുന്ന ആഘോഷപരിപാടിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് പുരസ്കാരദാനം നിർവഹിക്കും. പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി മുഖ്യാതിഥി ആയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |