കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്‌റ്റ് ) കൊൽക്കത്തയിലെ വരാലിക്ക മനക്‌സിയ, ആദിത്യ ബി. മനക്‌സിയ എന്നിവരുമായി സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പുവച്ചു. 'വിത്തിന്റെ പ്രതിരോധ വർദ്ധനയ്ക്കും സമ്മർദ്ദ അതിജീവനത്തിനും മത്സ്യമാലിന്യത്തിൽ നിന്ന് കാർഷികപോഷക രൂപീകരണം' എന്ന സാങ്കേതികവിദ്യയാണ് കൈമാറിയത്.
കാർഷിക പോഷക ഫോർമുലേഷൻ തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യയും വിശദമായ പദ്ധതി റിപ്പോർട്ടുമാണ് സിഫ്‌റ്റ് കൈമാറുക. മത്സ്യമാലിന്യങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ധാരണാപത്രം. മത്സ്യ ഉപോത്പന്നങ്ങളുടെ പുനരുപയോഗത്തിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് ധാരണാപത്രമെന്ന് സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |