പഴയങ്ങാടി:മാടായി തിരുവർക്കാട്ട് കാവിലെ കലശ മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. പെരുങ്കളിയാട്ടമായി അറിയപ്പെടുന്ന മാടായിക്കാവ് കലശോത്സവത്തിന് ഇന്നലെ വൈകിട്ട് ആറോടെയാണ് തുടക്കമായത്.
മീൻഅമൃത്, കുഞ്ഞിമംഗലം വയലം കൊട്ടാരം തറവാട്ടിൽ നിന്ന് കലശത്തട്ട് എന്നിവ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ എത്തിയതിന് പിന്നാലെ പ്രത്യേക പൂജകൾ നടന്നു.ഇതിന് ശേഷമായിരുന്നു ഭക്തിനിർഭരമായ തട്ടു പറിക്കൽ ചടങ്ങ്. വൈകിട്ട് 6.20നാണ് കോലസ്വരൂപത്തിങ്കൽ തായിയായ തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടി നിവർന്നത്. ക്ഷേത്രപാലകൻ, വേട്ടുവ ചേകവൻ, ചുഴലിഭഗവതി,സോമേശ്വരി, കാളരാത്രി തെയ്യങ്ങളും ഇതിന് പിന്നാലെ ക്ഷേത്രം വലം വച്ചു.
നാളെ വളപട്ടണം കളരിവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ കലശോത്സവത്തോടെ ഈ വർഷത്തെ തെയ്യാട്ടത്തിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |