ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ ഫോട്ടോ പ്രദർശനവും സമ്മേളനവും നടത്തി. പ്രമുഖ നാടക കലാകാരൻ ഹരിപ്പാട് രവിപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാന്ത്വനം വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. മുട്ടം എൽ.പി.എസ്സിലെ വിദ്യാർത്ഥികൾ ഫോട്ടോ പ്രദർശനം കാണാനെത്തി. ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം സെക്രട്ടറി പ്രൊഫ ആർ.അജിത് പരിസ്ഥിതി സന്ദേശം നൽകി. ടി.വി വിനോബ്, എൻ.കരുണാകരൻ, ജയാരഘു എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുര പലഹാരവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |