വക്കം: വക്കം ഫാർമേഴ്സ് സഹകരണബാങ്ക് ജീവനക്കാരനും കുടുംബവും വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും രംഗത്ത്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി സമഗ്ര മേഖലയിലുള്ളവരെ ചേർത്തുകൊണ്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.മേയ് 27നാണ് വക്കം വെളിവിളാകം അഷ്ടപതിയിൽ അനിൽകുമാർ (50),ഭാര്യ ഷീജ (46), മക്കളായ അശ്വിൻ (25),ആകാശ് (21) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അനിൽകുമാറിന്റെ സാമ്പത്തികബാദ്ധ്യതയാണ് കുടുംബത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കിൽ 26 വർഷത്തെ സർവീസ് ഉണ്ടായിരുന്ന അനിൽകുമാറിന് അർഹതപ്പെട്ട സ്ഥാനക്കയറ്റം നൽകാതെ തടഞ്ഞുവയ്ക്കുകയും ബാങ്കിന്റെ മണനാക്ക് ശാഖയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതിൽ ഏറെ മനപ്രയാസം ഉള്ളതായി അടുത്ത സുഹൃത്തുക്കളോട് അനിൽകുമാർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |