തൃശൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനഭൂമികളിൽ 25,000 സീഡ്‌ബോളുകൾ വർഷിച്ചു. ജില്ലാതല ഉദ്ഘാടനം വാഴാനി അസുരൻകുണ്ട് ഡാം പരിസരത്തായി ഇളനാട് ഡി.എഫ്.ഒ. രവീന്ദ്രകുമാർ മീണ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില അദ്ധ്യക്ഷത വഹിച്ചു. മലവേപ്പ്, വാക, അത്തി, അരയാൽ, പുളി തുടങ്ങി പതിനഞ്ചോളം വ്യത്യസ്തമായ വൃക്ഷങ്ങളുടെ വിത്തുകളാണ് സീഡ്‌ബോളുകളിൽ നിറച്ചിരുന്നത്. പൂമല, വാഴാനി, അതിരപ്പള്ളി, മലക്കപ്പാറ, പീച്ചി, ചിമ്മിനി ഡാം, മലമ്പുഴ, അട്ടപ്പാടി, പൂക്കോട്ടുംപാടം, നിലമ്പൂർ തുടങ്ങിയ വനഭൂമികളിൽ 22 ലയൺസ് റീജിയൺ ചെയർമാൻമാരുടെ നേതൃത്ത്വത്തിലാണ് സീഡ്‌ബോൾ പദ്ധതി നടപ്പിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |