തിരുവനന്തപുരം: 'മൂന്നുദിവസമായി ഐ.സി.യുവിലായിരുന്നെങ്കിലും അച്ഛനെ രാവിലെയും ഞങ്ങൾ കണ്ടിരുന്നു. അസുഖം മാറി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു..' തെന്നലയുടെ മകൾ നീതാകുമാരിയുടെ കണ്ഠമിടറി. നീതയുടെ മകൻ അരവിന്ദിന്റെ ഭാര്യ അർച്ചനയുടെ കണ്ണുകൾ നിറഞ്ഞു.
കടുത്ത ചുമയും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളും കാരണം രണ്ടാഴ്ച മുൻപാണ് തെന്നല ബാലകൃഷ്ണപിള്ളയെ ആശുപത്രിയിൽ എത്തിച്ചത്. ക്ഷീണമുണ്ടായിരുന്നെങ്കിലും മൂന്ന് ദിവസം മുൻപു വരെ മറ്റുപ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവിൽ വ്യത്യാസം വന്നതോടെ ഐ.സി.യുവിലേക്ക് മാറ്റി. മൂന്നു ദിവസം മുൻപു വരെയും ഓർമ്മയ്ക്ക് കുറവുണ്ടായിരുന്നില്ല. പാർട്ടിയിലെ മുഴുവൻ കാര്യങ്ങളും ഓർത്തെടുത്ത് പറയുമായിരുന്നു. ഓരോ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവച്ചിരുന്നു.
'പാർട്ടിയിലെ കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുമായിരുന്നു. അപ്പൂപ്പന് ലഭിച്ച പുരസ്കാരങ്ങൾ വാങ്ങാൻ പലപ്പോഴും എന്നെയും ഒപ്പം കൂട്ടിയിരുന്നു. ഒറ്റവാക്കിൽ തീരില്ല ഈ നഷ്ടം..' കണ്ണീരോടെ അർച്ചന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |